Publish Date: Sat, 28 Aug 2021 (11:57 IST)
Updated Date: Sat, 28 Aug 2021 (12:02 IST)
ബോളിവുഡ് താരം സണ്ണി ലിയോണ്‍ 2011 ലായിരുന്നു വിവാഹിതയായത്. ഡാനിയല്‍ വെബ്ബറാണ് താരത്തിന്റെ ഭര്‍ത്താവ്. സിഖ്-ജൂത ആചാരപ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
എന്തുകൊണ്ടാണ് വെബ്ബറിനെ വിവാഹം കഴിച്ചത് എന്നായിരുന്നു ചോദ്യം. രസകരമായ രീതിയിലാണ് താരം അതിന് മറുപടി നല്‍കിയത്.വെബ്ബറിന്റെ ഡാന്‍സ് ആണ് അതിനുള്ള കാരണമെന്ന് നടി പറഞ്ഞു.ഡാനിയേലിന്റെ ഡാന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനവനെ വിവാഹം കഴിച്ചത്.എന്ത് സംഭവിച്ചാലും അവന്റെ ഒരു സ്റ്റെപ്പ് കണ്ടാല്‍ എല്ലാം അടിപൊളിയാകുമെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി ഇന്ത്യയിലെത്തിയത്. പിന്നീട് ഒരു പരിപാടിയുടെ അവതാരകയായും തിളങ്ങി. പതിയെ സിനിമാരംഗത്തേക്ക് താരം ചുവട് മാറ്റി.ജിസം 2 സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റെതായ ഇടം കണ്ടെത്തി. ഹിന്ദിയില്‍ മാത്രമല്ല മറ്റു ഭാഷകളിലും ആരാധകരേറെയാണ് താരത്തിന്. മോളിവുഡിലും നടി അഭിനയിച്ചു.മമ്മൂട്ടി ചിത്രം മധുരരാജയിലെ ഒരു ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്.
സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രം 'ഷീറോ'ഒരുങ്ങുകയാണ്.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
കെ ആര്‍ അനൂപ്
Publish Date: Sat, 28 Aug 2021 (11:57 IST)
Updated Date: Sat, 28 Aug 2021 (12:02 IST)