Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹാസിനി വീണ്ടും മലയാളത്തിലേക്ക്; എത്തുന്നത് 'അ‍ഞ്ചാം പ്രമാണ'ത്തിലൂടെ, ഷൂട്ടിങ് ആരംഭിച്ചു

സൈക്കോളജി ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ചിത്രമാണിത്

Suhasini, Suhasini Manirathnam, Kani Kusruti, anjam pramanam, സുഹാസിനി, സുഹാസിനി മണിരത്നം, കനി കുസൃതി, അഞ്ചം പ്രമാണം
Suhasini
മലയാളികളുടെ പ്രിയ നടി സുഹാസിനി നീണ്ട ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ജയദേവ് സംവിധാനം ചെയ്യുന്ന അഞ്ചാം പ്രമാണത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം തൃശൂർ കൊടുങ്ങല്ലൂരിനടുത്ത് പെയ്യയിൽ ആരംഭിച്ചു. റൂബി എന്‍ഡവറാണ് ചിത്രത്തിന്റെ നിർമാണം.
 
സൈക്കോളജി ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ചിത്രമാണിത്. എണ്‍പതുകളിലെ പുരാതനവും സമ്പത്തും പ്രതാപം നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്ത്യൻ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. 
മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നുണ്ട്. 
 
ഇവര്‍ക്കൊപ്പം ബോളിവുഡിൽ നിന്നും നിമിഷ എലിസബത്ത്ഡീന്‍ എന്ന നടിയും ഈ ചിത്രത്തില്‍, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്‍ജി പണിക്കര്‍, ഷെബിന്‍ ബെന്‍സണ്‍, വിനയ് മേനോന്‍, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആന്റണിയുടേതാണ് തിരക്കഥ. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രിത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
 
സംഗീതം- സൂരജ് എസ്. കുറുപ്പ് . ഛായാഗ്രഹണം - സിൻ്റോ പൊടുത്താസ്. എഡിറ്റിംഗ് -ബീന പോൾ. കലാസംവിധാനം -അപ്പുണ്ണി സാജൻ . മേക്കപ്പ് -വിൻസി. കോസ്റ്റ്യൂം ഡിസൈൻ -മഞ്ജുഷ രാധാകൃഷ്ണൻ. സ്റ്റിൽസ്- അജി മസ്ക്കറ്റ്. ഫിനാൻസ് കൺട്രോളർ + അനിൽ ആമ്പല്ലൂർ. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ- ആദർശ് ജി. നായർ. കോ ഡയറക്ടർ - മിരിയം ചാണ്ടി. പ്രൊഡക്ഷൻ മാനേജർ - ജെറി വിൻസൻ്റ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അസ്മീർ നേമം. പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവുമായി വീഡിയോ കോൾ; പിന്നാലെ തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ