Publish Date: Thu, 03 Mar 2022 (17:03 IST)
Updated Date: Thu, 03 Mar 2022 (17:06 IST)
ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് സൗഭാഗ്യ.ഇക്കഴിഞ്ഞ നവംബറിലാണ് അര്‍ജുനും സൗഭാഗ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.സുദര്‍ശന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.ഇപ്പോള്‍ സൗഭാ?ഗ്യയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു സര്‍ജറിക്ക് വേണ്ടിയാണ് സൗഭാഗ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യം താരം തന്നെയാണ് വെളിപ്പെടുത്തിയത്.
പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തന്നെ സര്‍ജറിക്ക് വിധേയമാക്കുന്നത് എന്നാണ് സൗഭാഗ്യ പറഞ്ഞത്.എല്ലാവരുടേയും പ്രാര്‍ഥനയുണ്ടാകണമെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.