Publish Date: Sat, 02 Oct 2021 (10:05 IST)
Updated Date: Sat, 02 Oct 2021 (10:09 IST)
ഈയടുത്തായി മലയാളസിനിമയിലെ നിരവധി താരങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു. അനൂപ് മേനോന്‍, ബിനു പപ്പു,മേതില്‍ ദേവിക തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇതിനുമുമ്പ് ഹാക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ സംവിധായകന്‍ സൂരജ് ടോമിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു.ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു.
'സുഹൃത്തുക്കളെ,എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു, കാരണം അത് ഹാക്ക് ചെയ്യപ്പെട്ടു. അതിനാല്‍ ഞാന്‍ ആശയവിനിമയത്തിനായി ഒരു പുതിയ അക്കൗണ്ട് ആരംഭിക്കുന്നു. ഇത് എന്റെ പുതിയ ഔദ്യോഗിക എഫ്ബി അക്കൗണ്ട് ആണ്. അതിനാല്‍ ദയവായി ബന്ധം തുടരുക .https://www.facebook.com/SoorajTomOfficial/ '-സൂരജ് ടോം കുറിച്ചു.