എല്ലാവരും നമ്മൾ കരുതുന്നത് പോലെ നല്ലവരല്ല, ഇപ്പോഴത്തെ കുട്ടികൾ മോശം രീതിയിൽ വീഡിയോകൾ എടുക്കുന്നു: ശോഭന

ഓൺലെെൻ മീഡിയകൾ തന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശോഭന.

നിഹാരിക കെ.എസ്
വെള്ളി, 6 ജൂണ്‍ 2025 (16:24 IST)
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിച്ച സിനിമയാണ് തുടരും. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ഈ സിനിമയിലൂടെ ഒന്നിക്കുകയായിരുന്നു. തുടരും സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി ശോഭന. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം അന്നും ഇന്നും ശോഭനയ്ക്ക് ഇഷ്ടമല്ല. ഓൺലെെൻ മീഡിയകൾ തന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശോഭന. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് ശോഭന മനസ് തുറന്നത്.
 
കരിയറിൽ വൾനറബിളായി തോന്നുന്നത് ഇപ്പോഴാണ്. ഇൻസ്റ്റ​ഗ്രാം കാലഘട്ടത്തിൽ നമ്മൾ പുറത്തേക്ക് പോകുമ്പോൾ ആൾക്കാർ ഫോണിൽ അടുത്ത് വന്ന് ദൃശ്യങ്ങളെടുക്കും. കണ്ണിന്റെ ചുളിവുകൾ സൂം ചെയ്യും. അതൊന്നും എനിക്കറിയില്ലായിരുന്നു. അതിന്റെ ഇരയായിട്ടുണ്ട്. എന്തിനാണ് ആളുകളങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഇതെല്ലാം എനിക്ക് വൾനറബിൾ മൊമന്റ് ആണ്. അങ്ങനെയുള്ള ലെെറ്റുമല്ലല്ലോ. അപ്പോൾ കാണാൻ നല്ലതായിരിക്കില്ല. കമന്റുകൾ വരും. ഇതാണ് ഞാനിപ്പോൾ പഠിക്കുന്നത്. 
 
എല്ലാവരും നമ്മൾ കരുതുന്നത് പോലെ നല്ലവരല്ല. പോകുമ്പോൾ ഹായ്, ഹൗ ആർ യു എന്ന് അവിടെയുള്ള കുട്ടികൾ ക്യാമറയുമായി ചോദിക്കും. എന്നാൽ മറ്റൊരു തരത്തിലാണ് അവർ ദൃശ്യങ്ങളെടുക്കുകയെന്നും ശോഭന പറഞ്ഞു. സന്തോഷകരമായ ഏകാന്തത എനിക്കെപ്പോഴും വേണം. ഒറ്റപ്പെടലല്ല. നല്ല രീതയിൽ ഏകാന്തമായിരിക്കണം. എന്നാൽ സങ്കയപ്പെട്ടുള്ള ഏകാന്തത എനിക്ക് ഒരിക്കലും വന്നിട്ടില്ല. ദെെവാനു​ഗ്രഹം കൊണ്ടാണതെന്നും ശോഭന പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments