Webdunia - Bharat's app for daily news and videos

Install App

ഇരുപത്തൊമ്പതാം വയസിൽ കിരീടവും ദശരഥവും ഭരതവും ചെയ്ത ആളാണ് മോഹൻലാൽ, 29 വയസിൽ അത്തരം വേഷങ്ങൾ ചെയ്യാനാവുന്ന ഒരാൾ ഇന്നില്ല

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (13:34 IST)
മോഹൻലാലുമായുള്ള തൻ്റെ ബന്ധത്തെ വിശദീകരിച്ച് സംവിധായകൻ സിബി മലയിൽ. നേരത്തെ മോഹൻലാലുമായി ബന്ധപ്പെടാൻ പഴയത് പോലെ തനിക്ക് കഴിയുന്നില്ലെന്നും മോഹൻലാലുമൊത്ത് ഇനിയുമൊരു സിനിമ ഉണ്ടാകാൻ സാധ്യതയില്ലെന്നും സിബി മലയിൽ വ്യക്തമാക്കിയിരുന്നു.  ഇപ്പോഴിതാ കൊത്ത് എന്ന തൻ്റെ പുതിയ സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയിൽ മനസ്സ് തുറന്നിരിക്കുന്നത്.
 
മോഹൻലാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സൂപ്പർ ഹ്യൂമൺ വേഷങ്ങളിലേക്ക് മാറി. ഞാൻ ചെയ്തിരുന്ന കാലത്തെ അടുത്ത വീട്ടിലെ പയ്യൻ ഇമേജിൽ നിന്നും ലാൽ വലിയ താരമായി മാറി. അത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ എന്നെ പോലുള്ള സംവിധായകനെയല്ല ആവശ്യം. ഇരുപത്തൊമ്പതാം വയസിൽ കിരീടവും ദശരഥവും ചെയ്ത നടനാണ് മോഹൻലാൽ. ഇരുപത്തൊമ്പതാം വയസിൽ അത്തരം വേഷങ്ങൾ ചെയ്യാനാകുന്ന നടന്മാർ ഇപ്പോൾ നമുക്കില്ല.
 
ഇന്നും നമ്മൾ എടുത്തുപറയുന്നത് ലാലിൻ്റെ ആ സിനിമകളെയാണ്. ആ ലെവലിലോട്ട് വെയ്കാവുന്ന ഒരു നടൻ നമുക്കില്ല. ഫഹദ്, റോഷൻ,ആസിഫ് എന്നിങ്ങനെ അഭിനേതാക്കളുണ്ടെങ്കിലും അവർക്കാർക്കും അതിനുള്ള അവസരമോ ഭാഗ്യമോ ലഭിച്ചിട്ടില്ല. എത്തിയാൽ ചെയ്യാൻ പ്രാപ്തിയുള്ളവരാണ് ഇവരെല്ലാവരും സിബി മലയിൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments