Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകൾ തകർന്നടിഞ്ഞു: മലയാളത്തിൽ ഒരു ബ്രേയ്ക്ക് വേണം, മമ്മൂട്ടിയോടൊപ്പം ഒരു ജയറാം സിനിമ ഉടൻ

മകൾ തകർന്നടിഞ്ഞു: മലയാളത്തിൽ ഒരു ബ്രേയ്ക്ക് വേണം, മമ്മൂട്ടിയോടൊപ്പം ഒരു ജയറാം സിനിമ ഉടൻ
, വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (19:27 IST)
മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണെങ്കിലും സമീപകാലത്തായി മലയാള സിനിമയിൽ എടുത്തുപറയാൻ ഹിറ്റ് ചിത്രങ്ങളൊന്നുമില്ലാത്ത താരമാണ് ജയറാം. വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം കൂടി പരാജയപ്പെട്ടതോടെ മലയാള സിനിമയിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കാൻ ജയറാമിനാവില്ല എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
 
ഇപ്പോഴിതാ മലയാളത്തിൽ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജയറാം എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിൻ്റെ ഭാഗമായി ഹൈദരാബാദിലുണ്ടായിരുന്ന താരം അവിചാരിതമായി മലയാളത്തിൻ്റെ മെഗാസ്റ്റാറിനെ കണ്ടുമുട്ടിയിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രം ജയറാം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
 
ഇതിന് പിന്നാലെയാണ് പുതിയ സിനിമയെ പറ്റിയുള്ള വാർത്തയും പുറത്തുവന്നത്. മുൻപ് നിരവധി ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയ്ക്കൊപ്പം ഏറെകാലമായി ജയറാം അഭിനയിച്ചിട്ടില്ല. ഹൈദരാബാദിൽ വെച്ച് ഈ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അതിനെന്താ ഉടനെ തന്നെ ഒരു സിനിമ ചെയ്യാം എന്നായിരുന്നു മറുപടി.
 
മമ്മൂട്ടിയ്ക്കൊപ്പം തന്നെ സഹതാരത്തിന് പ്രധാന്യമുള്ള ഒരു ചിത്രം മമ്മൂട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിലേക്കായിരിക്കും ജയറാമിനെ പരിഗണിക്കുക. മകൾ എന്ന സിനിമയും കൂടെ പരാജയമായതോടെ മലയാളത്തിൽ ഒരു ബ്രേയ്ക്ക് ആവശ്യമുള്ള ജയറാമിന് തിരിച്ചുവരവിന് ഈ സിനിമ ഉപകാരപ്പെടുമെന്നാണ് സിനിമാലോകം കരുതുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ നടന്റെ ഭാര്യ,അന്‍വിയുടെ അമ്മ, ആളെ മനസ്സിലായോ ?