Webdunia - Bharat's app for daily news and videos

Install App

Shine Tom Chacko and Mammootty: 'മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണം': പിതാവിന്റെ മരണശേഷം മമ്മൂട്ടി വിളിച്ചപ്പോൾ ഷൈൻ ടോം പറഞ്ഞത്

പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ.

നിഹാരിക കെ.എസ്
തിങ്കള്‍, 30 ജൂണ്‍ 2025 (08:35 IST)
അടുത്തിടെയാണ് കാർ അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരണപ്പെടുന്നത്. നടന്റെ ചികിത്സയ്ക്കായി ബാംഗ്ലൂർ പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ഷൈന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇപ്പോഴിതാ, പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ. 
 
ആ സമയത്തെ മമ്മൂട്ടിയുടെ ഫോൺ കോൾ തനിക്ക് ഊർജ്ജം നൽകുന്നതായിരുന്നു എന്നാണ് ഷൈൻ പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. എനിക്ക് മെസേജ് അയച്ചിട്ട് മമ്മൂക്കയ്ക്ക് ഒരു ഹൈ ഒന്നും കിട്ടാനില്ല. എന്നാൽ കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും. നമ്മൾ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ കൃത്യമായി മറുപടി നൽകുകയും ചെയ്യുമെന്നും ഷൈൻ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.
 
‘മമ്മൂക്കയോട് ഞാൻ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനർജി തന്നു. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാൽ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മൾ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു’
 
‘പിഷാരടിയും ചാക്കോച്ചനും കാണാൻ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാൻ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോൾ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ൻ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലസ് യു എന്നായിരുന്നു’ എന്നും നടൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

Karur Stampede: കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ; ട്രംപിന്റെ പദ്ധതി കൊള്ളാമെന്ന് നെതന്യാഹു

ചിക്കന്‍കറി കഴിക്കാൻ കൊതിയാകുന്നുവെന്ന് പറഞ്ഞ ഏഴുവയസുകാരനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു; മകള്‍ക്കും പരിക്ക്

ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പ് ചോദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments