Publish Date: Mon, 02 May 2022 (09:52 IST)
Updated Date: Mon, 02 May 2022 (09:55 IST)
14 വര്‍ഷത്തിനുശേഷം തിരിച്ചുവരവിനൊരുങ്ങി സംവിധായകന്‍ ഭദ്രന്‍. ഷൈന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജൂതന്‍ എന്നൊരു സിനിമ സംവിധായകന്‍ 2019ല്‍ പ്രഖ്യാപിച്ചിരുന്നു.
സൗബിന്‍ ഷാഹിറിന് പകരം ഷൈന്‍ നിഗത്തെ ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നു ഭദ്രന്‍. ടൈറ്റിലും ചില കഥാപാത്രങ്ങളും മാറാന്‍ ഇടയുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിടുന്നത്.
ഭൂതകാലം എന്ന ചിത്രത്തിലെ ഷൈനിന്റെ പ്രകടനത്തെ ഭദ്രന്‍ പ്രശംസിച്ചിരുന്നു.
ഇയോ എലിയാവ് കോഹന്‍ എന്ന ജൂത കഥാപാത്രമായി സൗബിന്‍ വേഷമിടും എന്നാണ് അന്ന് പറഞ്ഞത്.ജോജു ജോര്‍ജ്ജ്, മംമ്ത മോഹന്‍ദാസ്,ഇന്ദ്രന്‍സ്, ജോയ് മാത്യു, ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.