Publish Date: Tue, 29 Nov 2022 (10:10 IST)
Updated Date: Tue, 29 Nov 2022 (10:14 IST)
നടി ശാലിനിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിലായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹശേഷം പൂര്‍ണമായും അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടി സോഷ്യല്‍ മീഡിയയില്‍ സജീവമാക്കുകയാണെന്ന് തോന്നുന്നു.
ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം.ശാലിനിയുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നുണ്ട്. സഹോദരി ശ്യാമിലിയാണ് ശാലിനിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്.shaliniajithkumar2022 എന്നതാണ് ശാലിനിയുടെ ഒഫീഷ്യല്‍ അക്കൗണ്ട്.