Samvrutha Sunil: നന്ദനത്തിലെ ബാലാമണിയാകാൻ സ്‌ക്രീൻ ടെസ്റ്റ് ചെയ്തിരുന്നുവെന്ന് സംവൃത സുനിൽ

ബിജു മേനോന്റെ നായികയായി 'സത്യം പറഞ്ഞാൽ വിശാസിക്കുമോ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.

നിഹാരിക കെ.എസ്
വ്യാഴം, 26 ജൂണ്‍ 2025 (11:20 IST)
ലാൽ ജോസിന്റെ രസികനിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് സംവൃത സുനിൽ. പിന്നീട് നിരവധി സിനിമകളിൽ സംവൃത അഭിനയിച്ചിട്ടുണ്ട്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന് ശേഷം നടി വിവാഹം കഴിച്ച് സിനിമയിൽ നിന്നും ഇടവേള എടുത്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം ബിജു മേനോന്റെ നായികയായി 'സത്യം പറഞ്ഞാൽ വിശാസിക്കുമോ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. 
 
സംവൃത സുനിൽ അഭിനയിച്ച സിനിമകളിൽ ഒന്നാണ് ചന്ദ്രോത്സവം. ചിത്രത്തിലെ സംവൃതയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദ്രോത്സവത്തിലേക്ക് താൻ വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നടി ഇപ്പോൾ. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. രഞ്ജിത്തിന്റെ നന്ദനത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നതായി സംവൃത പറയുന്നുണ്ട്. ഈ സിനിമയിലെ ബാലാമണിയ്ക്ക് വേണ്ടി സ്‌ക്രീൻ ടെസ്റ്റ് നടത്തിയിരുന്നുവെന്നും ആ പരിചയമാണ് തന്നെ ചന്ദ്രോത്സവത്തിലേക്ക് വിളിക്കാൻ കാരണമായതെന്നും സംവൃത പറയുന്നു.
 
'ചന്ദ്രോത്സവം എന്ന സിനിമയിലേക്ക് ഞാൻ എത്തുന്നത് രഞ്ജിത്ത് അങ്കിൾ വഴിയാണ്. അദ്ദേഹത്തിന്റെ നന്ദനം എന്ന സിനിമ കാരണമാണ് എനിക്ക് ഈ സിനിമ മേഖലയുമായി ബന്ധം ഉണ്ടാകുന്നത്. അതിലെ ബാലാമണിക്ക് വേണ്ടി സ്‌ക്രീൻ ടെസ്റ്റ് നൽകിയിരുന്നു ഞാൻ. അന്ന് അത് നടന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ഒരു സിനിമയിൽ ഭാവിയിൽ അഭിനയിക്കാൻ കഴിയുമെന്ന ഒരു വിശ്വാസം എനിക്കുണ്ടായി. രസികൻ കഴിഞ്ഞാണ് ചന്ദ്രോത്സവം ചെയ്യുന്നത്. ചെറിയ വേഷമായിരുന്നു. മീനയുടെ കുട്ടിക്കാലം, ലാലേട്ടനൊപ്പം ഒരു സിനിമ, ഇതൊന്നും ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല', സംവൃത പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിവര്‍ന്ന് കിടന്നാണോ ഉറങ്ങുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

കെഎസ്ആര്‍ടിസിയുടെ പുതിയ സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസിന് മുമ്പ് അപകടത്തില്‍പ്പെട്ടു; ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു

സുമയ്യയുടെ നെഞ്ചില്‍ അവശേഷിക്കുന്ന ഗൈഡ് വയര്‍ പുറത്തെടുക്കില്ല, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെഡിക്കല്‍ ബോര്‍ഡ്

കുവൈറ്റ് ബാങ്കിനെ പറ്റിച്ച് 806 പേർ അധികവും മലയാളികൾ, ലോൺ കൊടുത്ത് ബാങ്കിന് നഷ്ടമായത് 210 കോടി!

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തെക്കന്‍ ജില്ലകളില്‍ വ്യാപകമഴ

അടുത്ത ലേഖനം
Show comments