Publish Date: Sat, 22 Oct 2022 (10:05 IST)
Updated Date: Sat, 22 Oct 2022 (10:09 IST)
തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് നടി രഞ്ജിത മേനോന്‍. നീണ്ടൊരു അവധിക്കാലമാണ് തനിക്ക് മുന്നില്‍ ഇനിയുള്ളതെന്ന് നടി പറയുന്നു. ദുബായിലെ ഗോള്‍ഡന്‍ ഡെസേര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കിട്ടു.
മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.