Webdunia - Bharat's app for daily news and videos

Install App

രമേഷ് പിഷാരടിക്ക് മമ്മൂട്ടി ഡേറ്റ് നല്‍കി; ഒരു കിടിലന്‍ കോമഡിപ്പടം അണിയറയില്‍ !

Webdunia
വെള്ളി, 20 ജൂലൈ 2018 (19:00 IST)
പഞ്ചവര്‍ണത്തത്ത എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ‘ഹിറ്റ്‌ലര്‍’ പോലെ ഒരു തകര്‍പ്പന്‍ കോമഡിച്ചിത്രത്തിനാണ് പിഷാരടി ശ്രമിക്കുന്നത്. മമ്മൂട്ടി ഡേറ്റ് നല്‍കിക്കഴിഞ്ഞതായാണ് വിവരം.
 
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ മലയാളത്തിലെ നൂറോളം താരങ്ങളും അണിനിരക്കും. രമേഷ് പിഷാരടി തന്നെയായിരിക്കും ചിത്രത്തിന് തിരക്കഥ രചിക്കുക.
 
മമ്മൂട്ടിയുടെ കരിയര്‍ പരിശോധിച്ചാല്‍ സിദ്ദിക്ക് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍ എന്ന സിനിമയ്ക്ക് ഒരു സവിശേഷ സ്ഥാനമുണ്ടെന്ന് മനസിലാകും. ആ സിനിമ ഒരു ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. അതിന് കാരണം അത് എല്ലാം തികഞ്ഞ ഒരു എന്‍റര്‍ടെയ്നര്‍ ആയിരുന്നു എന്നതാണ്. അതുപോലെയൊരു വമ്പന്‍ ഹിറ്റ് ഒരുക്കുന്നാനുള്ള ശ്രമത്തിലാണ് രമേഷ് പിഷാരടി.
 
മമ്മൂട്ടിയാകട്ടെ ഇപ്പോള്‍ തെലുങ്ക് ചിത്രമായ ‘യാത്ര’യുടെ തിരക്കിലാണ്. അതിന് ശേഷം ‘മാമാങ്ക’ത്തില്‍ ജോലി ചെയ്യുന്ന മമ്മൂട്ടി വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2ലും അഭിനയിക്കുന്നുണ്ട്. അതിനിടയിലാണ് രമേഷ് പിഷാരടിക്ക് മെഗാസ്റ്റാര്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments