Publish Date: Sun, 12 Dec 2021 (13:13 IST)
Updated Date: Sun, 12 Dec 2021 (14:07 IST)
തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാഴുന്ന താരമാണ് രജിനികാന്ത്. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരങ്ങളില്‍ രജിനി മുന്‍പന്തിയിലുണ്ട്. എന്നാല്‍, ഒരു കാലത്ത് മൂന്ന് നേരം ഭക്ഷണം കഴിക്കാനുള്ള വക കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന സമയം രജിനികാന്തിന് ഉണ്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് രജനികാന്ത് ജനിച്ചത്. 1950 ഡിസംബര്‍ 12 നായിരുന്നു രജനികാന്തിന്റെ ജനനം. സിനിമയെ സ്വപ്നം കണ്ടിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം കിട്ടുന്ന ജോലിക്കെല്ലാം രജനി പോയിരുന്നു. സിനിമയിലെത്തും മുന്‍പ് ബസ് കണ്ടക്ടറായിരുന്നു രജനികാന്ത്. കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് മാസം 750 രൂപ മാത്രമായിരുന്നു രജനികാന്തിന്റെ സമ്പാദ്യം.