Publish Date: Wed, 01 Jun 2022 (17:22 IST)
Updated Date: Wed, 01 Jun 2022 (17:23 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് വരും മാസങ്ങളില്‍ പ്രദര്‍ശനത്തിനെത്തുക. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്. കൂടാതെ മലയാളത്തിലെ യുവതാരങ്ങള്‍ ഒന്നിയ്ക്കുന്ന ത്രില്ലര്‍ ചിത്രവും പദ്ധതിയിടുന്നുണ്ട്.
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, സിദ്ദിഖ് തുടങ്ങിയ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങും. എറണാകുളവും തൊടുപുഴയുമാണ് ലൊക്കേഷനുകള്‍. നിര്‍മ്മാണത്തിലും പ്രിയദര്‍ശന്‍ പങ്കാളിയാകുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.
ടൈറ്റില്‍ പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം.