Publish Date: Fri, 28 Jan 2022 (17:05 IST)
Updated Date: Fri, 28 Jan 2022 (17:07 IST)
ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി മുംബൈയില്‍ എത്തിയതായിരുന്നു നടി പ്രിയ വാര്യര്‍. അവിടത്തെ ഒരു ഹോട്ടലില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടി തുറന്നെഴുതി. ഹോട്ടലിന്റെ പേര് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താരം പറയുന്നുണ്ട്.പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ തനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ പറ്റിയില്ലെന്നും പ്രിയ കുറിച്ചു.
പ്രിയ വാര്യരുടെ വാക്കുകള്‍:എനിക്ക് ഈ കാര്യം ചൂണ്ടിക്കാണിക്കണം എന്നു തോന്നി. ഫെര്‍ണ്‍ ഗോര്‍ഗോണ്‍ ഹോട്ടലിന് വളരെ ക്ലെവര്‍ ആയിട്ടുള്ള ഒരു പോളിസി ഉണ്ട്. അവര്‍ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല.
അതാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരില്‍ നിന്നും അഡീഷണല്‍ പണം ഈടാക്കാമല്ലോ.
അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ അഡീഷണല്‍ ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍ ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തത് ആയിരുന്നു.
പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ പറ്റിയില്ല. ഇത്തവണതേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് അഭ്യര്‍ത്ഥിച്ചു. ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നു പറഞ്ഞു. അവര്‍ അവിടെ വലിയ ഒരു സീന്‍ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും തന്നെ അവര്‍ കേള്‍ക്കുവാന്‍ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു. അവസാനം എനിക്ക് പുറത്തിരുന്നു തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.