Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് മൂന്ന് മാസത്തേക്ക് അവധിയെടുക്കുന്നു, ഇനി ആട്‌ജീവിതത്തിനായുള്ള രൂപമാറ്റം !

Webdunia
വെള്ളി, 1 നവം‌ബര്‍ 2019 (16:06 IST)
മലയാളികൾ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ആട്ജിവിതം. കാരണം ബെന്യാമീന്റെ ആടുജീവിതം എന്ന നോവൽ അത്രത്തോളം മലയാളത്തിൽ തരംഗമായി മാറിയതാണ്. സിനിമ ഒരുക്കുന്നത് ബ്ലസിയും പ്രധാന കഥാപാത്രമായി എത്തുന്നത് പൃഥ്വിയുമാകമ്പോൾ പിന്നെ ആകാംക്ഷ കൂടുമല്ലോ.
 
അട്ജീവിതത്തിന്റെ രണ്ട് ഷെഡ്യൂൾ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. മൂന്നാം ഷെഡ്യൂൾ ജോർദാനിൽ ഉടൻ ആരംഭിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനിടെ പൃഥ്വി മൂന്ന് മാസത്തേക്ക് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നു എന്ന വാർത്തയും പ്രചക്കുന്നുണ്ട്.
 
ആട്ജീവിതത്തിന്റെ മൂന്നാം ഷെഡ്യൂളിനായിയുള്ള മേക്കോവറിനാണ് നിലവിലെ സിനിമകൾ പൂർത്തീകരിച്ച ശേഷം പൃഥ്വി ഇടവേളയെടുക്കുന്നത്. ചിത്രത്തിൽ നജീബ് എന്ന കാഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മൂന്ന് മാസം കൊണ്ട് മെലിഞ്ഞ് ഉണങ്ങിയ രീതിയിലേക്ക് പൃഥ്വി ശരീരം മാറ്റും എന്നാണ് റിപ്പോർട്ടുകൾ.
 
18 മാസമാണ് പൃഥ്വി ആട്ജീവിതത്തിനായി നൽകിയിരിക്കുന്ന ഡേറ്റ്. നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങൾ ചിത്രീകരിക്കുന്നതിനാണ് കൂടുതൽ ദിവസം ചിത്രീകരണത്തിന് നൽകിയിരിക്കുന്നത്. എ ആർ റഹ്‌‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നതും ആട്ജീവിതത്തിനായുള്ള പ്രേക്ഷക്രുടെ ആകാംക്ഷ വർധിപ്പിക്കുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments