കഴുത്തിൽ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കിയതിനെ തുടർന്ന് യുവതിക്ക് ദരുണ അന്ത്യം. ഇന്ത്യാനയിലാണ് സംഭവം ഉണ്ടായത്. ബുധനാഴ്ച രാത്രി ലോറ ഫെസ്റ്റ് എന്ന 36കാരിയെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരന്നു. വിവരം അറിഞ്ഞ് പൊലീസും മെഡിക്കൽ സംഘവും ഓടിയെത്തി എങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
യുവതിയെ കണ്ടെത്തിയ വീടിനുള്ളിൽ 140 പാമ്പുകൾ ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പ് കഴുത്തിൽ ചുറ്റി വരിഞ്ഞതോടെയാണ് യുവതി മാരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഷെറീഫ് ഡൊണാൾഡ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്. പമ്പുകളെ വളർത്തുന്നതിനായാണ് ഈ വീട് ഉപയോഗിച്ചിരുന്നത്, ഇവിടെ വളർത്തിയിരുന്നതിൽ 20 പാമ്പുകൾ ലോറയുടേതായിരുന്നു. ഇവയെ പരിചരിക്കുന്നതിനായി അഴ്ചയിൽ രണ്ട് തവണ ഇവിടം സന്ദർശിക്കാറുണ്ടായിരുന്നു.