ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്തും സുരാജും, 'പത്താം വളവ്' ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 23 നവം‌ബര്‍ 2021 (13:07 IST)
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പത്താം വളവി'ന്റെ ഫസ്റ്റ് ലുക്ക് എത്തി. ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.
 
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം കൂടിയാണിത്.അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ.കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗോള സെമികണ്ടക്ടർ മേഖലയ്ക്ക് മുതൽക്കൂട്ടായി 'കായ്‌സെമി'; ടെക്‌നോപ്പാർക്കിലെ പുതിയ ഓഫീസ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

യുഡിഎഫ് സർക്കാർ വന്നതോടെ അങ്കണവാടി പോഷകാഹാര പദ്ധതിയും പ്രതിസന്ധിയിൽ

അടിക്ക് തിരിച്ചടി, ജോർദാനിലും ആക്രമണവുമായി ഇറാൻ, എണ്ണ വില കുതിക്കുന്നു, ഓഹരിവിപണികളിൽ ആശങ്ക

'ചോദിച്ചുവാങ്ങിയ പണി'; തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

'സുഗതന് സത്യപ്രതിജ്ഞ ജയിലിൽ'; അനുമതി നൽകാൻ ആഭ്യന്തര വകുപ്പ്

അടുത്ത ലേഖനം
Show comments