Webdunia - Bharat's app for daily news and videos

Install App

മെഹന്തി ചടങ്ങ് ഇന്ന്, വിവാഹത്തിനായി പരിനീതിയും രാഘവും ഉദയ്പൂരിലെത്തി, കല്യാണ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (15:01 IST)
പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹത്തിനായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഉദയ്പൂരിലെത്തി.ഹല്‍ദി ചടങ്ങ് നാളെ നടക്കും. മെഹന്തി ചടങ്ങ് ഇന്ന് വൈകുന്നേരമാണ് നടക്കുന്നത്.
 
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്ക് പരിനീതിയുടെ സഹോദരി പ്രിയങ്ക ചോപ്ര ഇന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
സെപ്തംബര്‍ 24 നാണ് വിവാഹം.ഇന്ന് പുലര്‍ച്ചെ പരിനീതിയും രാഘവും ഉദയ്പൂരിലെത്തി.വിമാനത്താവളങ്ങളില്‍ നിന്നുള്ള ദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  
 
അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ബുധനാഴ്ച സൂഫി നൈറ്റ് സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ രാഘവിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്രയും സഹോദരന്‍ സിദ്ധാര്‍ത്ഥും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ പങ്കെടുത്തു.
 സെപ്തംബര്‍ 23 ന് ഗ്രെയ്ന്‍സ് ഓഫ് ലവ് എന്ന് പേരിട്ടിരിക്കുന്ന ഉച്ചഭക്ഷണത്തോടെ ആഘോഷങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 24ന് താജ് തടാകത്തില്‍ വച്ചാണ് വിവാഹം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments