നടി ഹുമൈറ അസ്​ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം, അഴുകി തുടങ്ങിയ നിലയിൽ

അഴുകിതുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നിഹാരിക കെ.എസ്
ബുധന്‍, 9 ജൂലൈ 2025 (13:01 IST)
പാകിസ്ഥാനി നടി ഹുമൈറ അസ്​ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഴുകിതുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
ഏഴ് വർഷമായി നടി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഫ്‌ലാറ്റിനകത്ത് നിന്നും ദുർ​ഗന്ധം വമിച്ചതിനാലും ഒരനക്കവും കേൾക്കാത്തതിനാലും സംശയം തോന്നിയ അയൽവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് നടിയുടെ മൃതദേഹം കണ്ടത്.
 
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം എന്താണ് മരണകാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ച് ഏകദേശം രണ്ടാഴ്ചയോളമായതായി പൊലീസ് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക്ക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു. വസ്തുതകൾ സ്ഥിരീകരിക്കുന്നതുവരെ പൊതുജനങ്ങളോട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയുമായുള്ള ബന്ധത്തെ സംശയിച്ച് മകന്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി; രാജേന്ദ്രന്റെ മരണം കൊലപാതകമാണെന്ന് പോലീസ്

തലസ്ഥാന നഗരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍

Vijay TVK: 'ഒന്നും ഒന്നിനും പരിഹാരമാകില്ലെന്ന് അറിയാം, തെറ്റ് ചെയ്തിട്ടില്ല': ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

ഖത്തറിന്റെ പരമാധികാരം ലംഘിച്ചു,ഫോണില്‍ വിളിച്ച് ക്ഷാമപണം നടത്തി നെതന്യാഹു

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

അടുത്ത ലേഖനം
Show comments