Publish Date: Wed, 16 Mar 2022 (16:16 IST)
Updated Date: Wed, 16 Mar 2022 (16:22 IST)
നവ്യ നായര്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. മാര്‍ച്ച് 18ന് പ്രദര്‍ശനം ആരംഭിക്കുന്ന സിനിമയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍.
സ്ത്രീകളോടൊപ്പം സിനിമയ്ക്ക് വരുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. പക്ഷേ ഇത് കൂടി അറിഞ്ഞിരിക്കണം.
റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ മാത്രമേ ഈ ഓഫര്‍ ഉണ്ടാകുകയുള്ളൂ.അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകള്‍ക്കൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. തീര്‍ന്നില്ല.
സൗജന്യ ടിക്കറ്റ് ലഭിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റും വരും ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ പുറത്തുവിടും.