Webdunia - Bharat's app for daily news and videos

Install App

നിര്‍മ്മാതാവ് നൗഷാദ് മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ, വ്യാജ പ്രചാരണത്തിനെതിരെ ബാദുഷ രംഗത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 26 ഓഗസ്റ്റ് 2021 (14:46 IST)
സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ തുടരവേ അദ്ദേഹം മരണപ്പെട്ടു എന്നാല്‍ തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി.നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം നൗഷാദിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി.
 
 ബാദുഷയുടെ വാക്കുകളിലേക്ക് 
 
'നമ്മുടെ പ്രിയപ്പെട്ട നൗഷാദ് (കേറ്ററിംഗ് ) ബിലിവേഴ്‌സ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. വെന്റിലേറ്ററില്‍ ആണെങ്കിലും നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. നൗഷാദ് മരണപ്പെട്ടു എന്ന വ്യാജ വാര്‍ത്ത ആരൊക്കെയോ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. ദയവയി നൗഷാദിനെ സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുവാനായി പ്രാര്‍ത്ഥിക്കണമേ എന്ന് അഭ്യര്‍ത്ഥിക്കുന്നു,'-ബാദുഷ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

അടുത്ത ലേഖനം
Show comments