Publish Date: Fri, 29 Jul 2022 (10:01 IST)
Updated Date: Fri, 29 Jul 2022 (10:04 IST)
നടി നിത്യ മേനോൻ കല്യാണം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ് ആ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജ വാർത്തകൾ ആണെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അത്തരം വ്യാജ ന്യൂസുകളെ ട്രോളിക്കൊണ്ട് നിത്യ തന്നെ രംഗത്തെത്തി.
കുറച്ചുകാലം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കണം എന്നും എന്നാൽ താനൊരു നീണ്ട ഇടവേള എടുത്താൽ താന്‍ ഗര്‍ഭിണിയാണെന്ന് വരെ ആളുകള്‍ ന്യൂസ് ഉണ്ടാക്കുമെന്നുമാണ് നിത്യാമേനോന്‍ പറയുന്നത്.അഭിനേതാക്കള്‍ ബ്രേക്ക് എടുക്കുന്നത് പലരും മനസിലാക്കുന്നില്ല. അത് നോര്‍മലായിട്ടുള്ള ഒരു കാര്യമാണെന്നും നടി കൂട്ടിച്ചേർത്തു.