Publish Date: Tue, 21 Nov 2023 (09:15 IST)
Updated Date: Tue, 21 Nov 2023 (09:21 IST)
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്,ബിലഹരിയുടെ കുടുക്ക്, കുഞ്ചാക്കോ ബോബന്റെ ചാവേര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി എത്തിയതാണ്. അര്‍ജുന്‍ അശോകന്റെ തീപ്പൊരി ബെന്നി, സിദ്ധാര്‍ത്ഥിന്റെ ചിറ്റ,ഷൈന്‍ ടോ ചാക്കോയുടെ അടി, ജോജുവിന്റെ പുലിമട തുടങ്ങിയവയാണ് പുതിയ ഒടിടി റിലീസുകള്‍.
ലിയോ
കാത്തിരിപ്പിനൊടുവില്‍ ലിയോ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 24ന് ഇന്ത്യയിലും ആഗോളതലത്തില്‍ നവംബര്‍ 28-നും ലിയോ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി സിനിമയ്ക്ക് റിലീസ് ഉണ്ട്.
അടി
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണ് അടി.ഏപ്രില്‍ 14ന് വിഷു റിലീസ് ആയി എത്തിയ ചിത്രം ഒടുവില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 24ന് സീ 5ലൂടെ സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും.പ്രശോഭ് വിജയനാണ് സംവിധായകന്‍. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.
പുലിമട
ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ നവംബര്‍ 23 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിന് എത്തും.
തീപ്പൊരി ബെന്നി
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സിനിമ ഒ.ടി.ടി റിലീസായി. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സിനിമ കാണാന്‍ ആകുക.
ചിറ്റ
സിദ്ധാര്‍ത്ഥിന്റെ തമിഴ് ചിത്രം ചിറ്റ ഒടിടിയിലെത്തി. വലിയ രീതിയില്‍ തിയേറ്ററുകളില്‍ ആളുകളെ ആകര്‍ഷിച്ച സിനിമയായിരുന്നു ഇത്. ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു കുട്ടിയും അവളുടെ ഇളയച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.എസ്.യു. അരുണ്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നിമിഷ സജയനാണ് നായിക.
കെ ആര്‍ അനൂപ്
Publish Date: Tue, 21 Nov 2023 (09:15 IST)
Updated Date: Tue, 21 Nov 2023 (09:21 IST)