Webdunia - Bharat's app for daily news and videos

Install App

സുരാജ് പോലീസ് എങ്കില്‍ ടോവിനോ വക്കീല്‍, ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന മൂന്ന് ചിത്രങ്ങള്‍, ട്രെയിലറുകള്‍ കാണാം

Webdunia
വെള്ളി, 17 ജൂണ്‍ 2022 (09:11 IST)
വാശി
 
ടോവിനോയുടെ നായികയായി കീര്‍ത്തി സുരേഷ് ആദ്യമായി എത്തുന്ന ചിത്രമാണ് 'വാശി'. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്.നടന്‍ കൂടിയായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
പ്രകാശന്‍ പറക്കട്ടെ
 
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ 
ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിരയുണ്ട്. 
ഹെവന്‍
സുരാജ് വെഞ്ഞാറമൂട് പോലീസ് യൂണിഫോമില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹെവന്‍'.ഒരു മിസിങ് കേസും അതിന് പിന്നിലെ സംഭവങ്ങളുമാണ് സിനിമ പറയുന്നത്.ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Conflict between Hezbollah and Israel: ഇസ്രയേലിനു തിരിച്ചടി ഉറപ്പെന്ന് ഹിസ്ബുല്ല; യുദ്ധത്തിലേക്കോ?

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

അടുത്ത ലേഖനം
Show comments