Webdunia - Bharat's app for daily news and videos

Install App

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

നിഹാരിക കെ.എസ്
വെള്ളി, 6 ജൂണ്‍ 2025 (12:39 IST)
വൻ ഹൈപ്പിൽ വന്ന കമൽ ഹാസൻ-മണിരത്നം സിനിമ തഗ് ലൈഫിന് പ്രതീക്ഷയ്‌ക്കൊത്തുയരാൻ സാധിച്ചില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സിമ്പു, തൃഷ, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെഗറ്റീവ് അഭിപ്രായം വരുന്നതോടെ, ദുൽഖർ സൽമാനെയും രവി മോഹനെയും കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. അതിന് പിന്നിലൊരു കാരണവുമുണ്ട്.
 
ത​ഗ് ലൈഫിൽ നടൻ ചിമ്പു ചെയ്ത അമർ എന്ന കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചത് നടൻ ദുൽഖർ സൽമാനെയായിരുന്നു. എന്നാൽ ദുൽഖറിന് മറ്റു സിനിമകളുടെ തിരക്കുകൾ കാരണം ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞിരുന്നില്ല. ത​ഗ് ലൈഫ് ഒഴിവാക്കിയതിന് പിന്നാലെ ദുൽഖറിന് വൻ തോതിൽ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. മണിരത്നം-കമൽ ഹാസൻ സിനിമ വേണ്ടെന്ന് വെയ്ക്കുന്നത് കരിയറിലെ ഏറ്റവും മോശം തീരുമാനം ആണെന്ന് പലരും ദുല്ഖറിനോട് പറഞ്ഞു. 
 
എന്നാൽ, വിമർശകരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയാണ് ദുൽഖർ. ത​ഗ് ലൈഫ് റിലീസിനെത്തിയതോടെ ദുൽഖർ തന്റെ കരിയറിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇതെന്നാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. നടൻ രവി മോഹനെയും (ജയം രവി) ചിത്രത്തിൽ ഒരു കഥാപാത്രത്തിനായി പരി​ഗണിച്ചിരുന്നു. ജയം രവിയും മറ്റ് സിനിമാ തിരക്കുകൾ കാരണമാണ് ത​ഗ് ലൈഫ് ഒഴിവാക്കിയത്. ഇരുവരും എന്തുകൊണ്ടും ത​ഗ് ലൈഫ് ഒഴിവാക്കിയത് നന്നായി എന്ന് തന്നെയാണ് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഒന്നടങ്കം പറയുന്നത്.
 
'തഗ് ലൈഫിൽ നിന്ന് ഒഴിവായപ്പോൾ മണ്ടത്തരം കാണിച്ച പോലെ തോന്നി... പക്ഷേ ദുൽഖറിന്റെ ഏറ്റവും മികച്ച തീരുമാനം', 'എന്ത് കൊണ്ടും ത​ഗ് ലൈഫിൽ നിന്ന് ഒഴിവായത് DQന് ഗുണം ആയതേ ഉള്ളൂ... പകരം പോയി ചെയ്തത് ലക്കി ഭാസ്കർ. പടം 100cr കേറി, ബ്ലോക്ബസ്റ്ററും ആയി, തെലുങ്കാന ഫിലിം അവാർഡും കിട്ടി...'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ജ്യോതി വിജയകുമാർ, രമേഷ് പിഷാരടി, സന്ദീപ് വാര്യർ.. നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കരട് പട്ടികയുമായി കോൺഗ്രസ്

അടുത്ത ലേഖനം
Show comments