Publish Date: Sat, 30 Apr 2022 (10:56 IST)
Updated Date: Sat, 30 Apr 2022 (10:59 IST)
നീലവെളിച്ചം കണ്ണൂരിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ഷൂട്ടിംഗ് സെറ്റിലേക്ക് അപ്രതീക്ഷിതമായി എംഎല്‍എ കെ.കെ. ശൈലജ എത്തിയ സന്തോഷത്തിലാണ് സംവിധായകന്‍ ആഷിഖ് അബു.
ഷൂട്ടിംഗ് കാണാനെത്തിയ ശൈലജ ടീച്ചറെ കണ്ട് തങ്ങള്‍ ഞെട്ടി എന്ന് ആഷിഖ് അബു പറയുന്നു. റിമ കല്ലിങ്കലും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്.1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.