Publish Date: Tue, 21 Mar 2023 (08:55 IST)
Updated Date: Tue, 21 Mar 2023 (08:57 IST)
നയന്‍താര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'നയന്‍താര 75'. ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സിനിമ തിരക്കുകളില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുത്തിരുന്ന നയന്‍താര ചിത്രീകരണ തിരക്കിലേക്ക്.'നയന്‍താര 75' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിനൊപ്പം നടി ചേര്‍ന്നു.
ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം ജയ്, സത്യരാജിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ശങ്കറിന്റെ അസോസിയേറ്റ് ആയിരുന്ന നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.