Webdunia - Bharat's app for daily news and videos

Install App

കണ്ണുകള്‍ നിറഞ്ഞു, ഒന്നും പറയാനായില്ല,ദുരനുഭവത്തെ പറ്റി നവ്യ നായര്‍

കെ ആര്‍ അനൂപ്
വെള്ളി, 1 മാര്‍ച്ച് 2024 (17:10 IST)
മലയാളികളുടെ പ്രിയ താരമാണ് നവ്യ നായര്‍. തന്റെ ഓരോ വിശേഷങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കിടാറുള്ളത്. ഇപ്പോഴിതാ തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി പറയുകയാണ് നടി. തന്റെ തന്നെ രക്തബന്ധത്തിലുള്ള ഒരു കുഞ്ഞിനെ ഉമ്മവച്ചതും അതിന് കുഞ്ഞിന്റെ അമ്മ ക്ഷുഭിതയായ കാര്യത്തെ കുറിച്ചാണ് നടി പറയുന്നത്. 
 
'ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു..എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു. പുറത്തുവളര്‍ന്നതുകൊണ്ട് അവളുടെവര്‍ത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേള്‍ക്കാന്‍ നല്ല രസമായിരുന്നു..അവള്‍ക്കെന്നെ ഇഷ്ടമായി ഞങ്ങള്‍ കുറെ കുശലങ്ങള്‍ പറഞ്ഞു.. പോരുന്നനേരം അവള്‍ക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് ഒരു നിമിഷം ഞാന്‍ സ്തബ്ദയായിപ്പോയി, അവളുടെ അച്ഛനും ഞാനും ഒരു വീട്ടില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നവരാണ്, രക്തബന്ധം ഉള്ളവരാണ്..എന്റെ കണ്ണുകള്‍ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി.അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്‌നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവള്‍ എന്നെ വശീകരിച്ചു താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാന്‍ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി..വാവേ നിന്റെ പെരുച്ചൊയ്ചു എങ്കിലും ഈ ആന്റിമറന്നു. കാണുകയാണെങ്കില്‍ കമന്റ് ബോക്‌സില്‍ ഇടണം. അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ..', -നവ്യാനായര്‍ എഴുതി. കുഞ്ഞിനൊപ്പമുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments