Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സീന്‍ മോനേ..!' ആവേശത്തിലെ 'ജാഡ' പാട്ടെത്തി; ഫഹദിനായി പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസി

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആവേശം' ഏപ്രില്‍ 11 നാണ് തിയറ്ററുകളിലെത്തുക

Aavesham Film

രേണുക വേണു

, വ്യാഴം, 29 ഫെബ്രുവരി 2024 (13:25 IST)
Aavesham Film

'രോമാഞ്ചം' എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിലെ ലിറിക്കല്‍ ഗാനം റിലീസ് ചെയ്തു. 'കുലീനരേ ഉദാത്തരേ' എന്ന് തുടങ്ങുന്ന 'ജാഡ' സോങ്ങിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. വരികള്‍: വിനായക് ശശികുമാര്‍. 


ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആവേശം' ഏപ്രില്‍ 11 നാണ് തിയറ്ററുകളിലെത്തുക. സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, ഹിപ്പ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നസ്രിയ നസീം, അന്‍വര്‍ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധാനം: ജോജു ജോര്‍ജ് ! 'പണി' ഷൂട്ടിങ് കഴിഞ്ഞു, വന്‍ പ്രതീക്ഷയില്‍ താരം