Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ ചിത്രം റാം ഉപേക്ഷിച്ചിട്ടില്ല, ജിത്തു ജോസഫിൻറെ അടുത്ത ചിത്രം പൂർണമായും കേരളത്തിൽ

സുബിന്‍ ജോഷി
ചൊവ്വ, 19 മെയ് 2020 (13:28 IST)
ദൃശ്യത്തിനുശേഷം മോഹൻലാൽ-ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ ചിത്രം ‘റാം' എന്ന ലോക്ക് ഡൗണിനുശേഷം ചിത്രീകരണം പുനരാരംഭിക്കും. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും, വിദേശത്ത് ചിത്രീകരിക്കേണ്ടതിനാൽ നിലവിലെ സാഹചര്യം മാറിയാലുടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ജിത്തു ജോസഫ് പറഞ്ഞു. റാമിൻറെ പ്രധാന ലൊക്കേഷനുകൾ യുകെയിലും ഉസ്ബെക്കിസ്ഥാനിലുമായാണ്. അവിടുത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റാമിൻറെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
 
ലോകത്തുതന്നെ കോവിഡിനെ ഫലപ്രദമായി പിടിച്ചു കെട്ടിയ നാടാണ് കേരളം. അതിനാൽ തന്നെ ഷൂട്ടിംഗ് ജോലികൾ ആദ്യം ആരംഭിക്കാൻ സാധ്യതയുള്ളത് കേരളത്തിൽ ആയിരിക്കും. ആ സാഹചര്യം മനസ്സിലാക്കി ഞാനിപ്പോള്‍ മറ്റൊരു സിനിമയെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്.
 
 പൂർണമായും കേരളത്തിൽ ചിത്രീകരിക്കുന്ന ഒരു  സിനിമയാണ്. എന്നാല്‍ ഈ കാരണം കൊണ്ട് റാം സിനിമ ഉപേക്ഷിച്ചു എന്ന് വിചാരിക്കരുത്. സാഹചര്യങ്ങള്‍കൊണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു എന്നുമാത്രം- ജിത്തു ഫേസ്ബുക്കില്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments