Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാർക്കോട്ടിക്‍സ് ഇസ് എ ഡേർട്ടി ബിസിനസ് - ഇരുപതാം നൂറ്റാണ്ടിന് 33 വയസ് !

നാർക്കോട്ടിക്‍സ് ഇസ് എ ഡേർട്ടി ബിസിനസ് - ഇരുപതാം നൂറ്റാണ്ടിന് 33 വയസ് !

സുബിന്‍ ജോഷി

, വ്യാഴം, 14 മെയ് 2020 (15:50 IST)
മോഹന്‍ലാലിന്‍റെ എക്കാലത്തെയും മികച്ച അണ്ടര്‍വേള്‍ഡ് ചിത്രമായ ഇരുപതാം നൂറ്റാണ്ട് റിലീസായിട്ട് 33 വര്‍ഷം തികയുന്നു. 1987 മേയ് 14നായിരുന്നു കെ മധു സംവിധാനം ചെയ്‌ത ആ ആക്ഷന്‍ ത്രില്ലര്‍ പ്രദര്‍ശനത്തിനെത്തിയത്. എസ് എന്‍ സ്വാമിയുടെ ആദ്യ ആക്ഷന്‍ ചിത്രം കൂടിയായിരുന്നു അത്.
 
സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ സിനിമ അക്കാലത്ത് രണ്ടുകോടിയിലധികം രൂപ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ്. മോഹന്‍ലാല്‍ എന്ന നടന് സൂപ്പര്‍താര കുപ്പായം തുന്നി നല്‍കിയത് ഈ സിനിമയുടെ മഹാവിജയമായിരുന്നു എന്ന് നിസംശയം പറയാം.
 
ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാല്‍ പറയുന്ന ‘നാർക്കോട്ടിക്‍സ് ഇസ് എ ഡേർട്ടി ബിസിനസ്’ എന്ന ഡയലോഗിന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലൂസിഫര്‍ പോലും അര്‍ഹിക്കുന്ന ആദരം നല്‍കുന്നതിന് മലയാളികള്‍ സാക്‍ഷ്യം വഹിച്ചു. ആ സിനിമയും മോഹന്‍ലാലിന്‍റെ കഥാപാത്രവും മലയാളത്തിലെ ത്രില്ലര്‍ ആരാധകരില്‍ ഉണര്‍ത്തിയ ആവേശം അത്രയും വലുതാണ്.
 
മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും അംബികയും ജഗതി ശ്രീകുമാറും നിറഞ്ഞുനിന്ന ഇരുപതാം നൂറ്റാണ്ട് ഇപ്പോഴും മിനിസ്ക്രീനില്‍ മികച്ച റേറ്റിംഗ് ഉള്ള ചിത്രമാണ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ ക്ലൈമാക്‍സ് ചിത്രീകരിച്ചത്. ഒറ്റ ദിവസം കൊണ്ടായിരുന്നു ക്ലൈമാക്‍സ് ചിത്രീകരണം. 
 
യഥാര്‍ത്ഥത്തില്‍ ‘സണ്‍‌ഡേ’ മാഗസിനില്‍ അച്ചടിച്ചുവന്ന ഒരു ചിത്രമാണ് എസ് എന്‍ സ്വാമിക്ക് ഇരുപതാം നൂറ്റാണ്ടിനുള്ള സ്പാര്‍ക്ക് ആയി മാറിയത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ദിലീപ് കുമാര്‍ അധോലോകനായകനായ ഹാജി മസ്‌താന്‍റെ കാല്‍‌തൊട്ട് തൊഴുന്നതായിരുന്നു ആ ഫോട്ടോ. അതില്‍ നിന്നുണ്ടായ തോന്നലുകളാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ ജനനത്തിന് കാരണമായത്. ഈ പ്രൊജക്‍ട് എഴുതാനുള്ള അവസരം ആദ്യം എത്തിയത് അക്കാലത്തെ സൂപ്പര്‍ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫിന് മുന്നിലായിരുന്നു. എന്നാല്‍ ഡെന്നിസിന്‍റെ തിരക്കുകാരണം, ഡെന്നിസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കാന്‍ എസ് എന്‍ സ്വാമിയോട് അഭ്യര്‍ത്ഥിക്കുന്നത്.
 
വാല്‍ക്കഷണം: ഇരുപതാം നൂറ്റാണ്ടിന്‍റെ തുടര്‍ച്ചയായി ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്നൊരു ചിത്രം അമല്‍ നീരദ് സംവിധാനം ചെയ്‌തിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയം ആവര്‍ത്തിക്കാന്‍ ആ സിനിമയ്‌ക്ക് കഴിഞ്ഞില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീത് ശ്രീനിവാസൻ ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടന്നു, ഒടുവില്‍ ലാലേട്ടൻ ഞെട്ടിച്ചു !