Publish Date: Wed, 29 Sep 2021 (17:10 IST)
Updated Date: Wed, 29 Sep 2021 (17:12 IST)
മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും12'ത് മാന്‍ ചിത്രീകരണത്തിനായി എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കു വെച്ചിരിക്കുകയാണ് ലാല്‍.
മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തുവരാനുള്ളത്. പ്രിയദര്‍ശന്റെ മരക്കാര്‍, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്,ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി,ലൂസിഫര്‍ രണ്ടാംഭാഗമായ എമ്പുരാന്‍, മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.