Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനെ നായകനാക്കി മുഴുനീള സിനിമ, ആഗ്രഹം തുറന്നുപറഞ്ഞ് 'ജയിലര്‍' സംവിധായകന്‍ നെല്‍സണ്‍

കെ ആര്‍ അനൂപ്
വ്യാഴം, 17 ഓഗസ്റ്റ് 2023 (09:16 IST)
മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യണമെന്ന് ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകന്‍ നെല്‍സണ്‍. ജയിലര്‍ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.  
 
റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ സംവിധായകന്റെ മുന്നിലേക്ക് വെച്ചപ്പോള്‍ മറിച്ചൊന്ന് ആലോചിക്കാതെ പെട്ടെന്ന് തന്നെ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായി. ആദ്യം മോഹന്‍ലാലിന്റെ പേരാണ് പറഞ്ഞത്.അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെല്‍സണ്‍ മറുപടി നല്‍കി. അടുത്ത സെക്കന്‍ഡ് തന്നെ താന്‍ ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്ന് അനുവാദം വാങ്ങിക്കൊണ്ട് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ- 'ഫുള്‍ ഫ്‌ലഡ്ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആ?ഗ്രഹം', നെല്‍സണ്‍ പറഞ്ഞു.
 
മാത്യു എന്ന അധോലോക നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ജയിലറില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ചു മിനിറ്റില്‍ താഴെ മാത്രമേ നടന്‍ സ്‌ക്രീനില്‍ വന്നുള്ളൂ. നടന്റെ പ്രകടനത്തിനൊപ്പം വേഷവിധാനവും സ്‌റ്റൈലിം?ഗുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു.ജിഷാദ് ഷംസുദ്ദീന്‍ ആണ് ജയിലറിലെയും മോഹന്‍ലാലിന്റെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments