Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറാം നാളിൽ കളക്ഷൻ 64 കോടി, 400 കോടിയും കടന്ന് ജയ്‌ലറുടെ കുതിപ്പ്

ആറാം നാളിൽ കളക്ഷൻ 64 കോടി, 400 കോടിയും കടന്ന് ജയ്‌ലറുടെ കുതിപ്പ്
, ബുധന്‍, 16 ഓഗസ്റ്റ് 2023 (14:21 IST)
ഒരു സാധാരണ തലൈവര്‍ ചിത്രമായി എത്തി എന്നാല്‍ ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് തലൈവര്‍ ചിത്രം ജയ്‌ലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കിയ ചിത്രം ആറ് ദിവസം പിന്നിടുമ്പോള്‍ 400 കോടി രൂപയും കടന്ന് ബോക്‌സോഫീസില്‍ ആറാടുകയാണ്. ആറാം നാള്‍ മാത്രം ചിത്രം 64 കോടി രൂപ നേടിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 150 കോടിയിലേക്ക് കടക്കുകയാണ്. ആഗോളബോക്‌സോഫീസില്‍ 400 കോടിയും ചിത്രം പിന്നിട്ടു. ഇതുവരെ 416.19 കോടി രൂപയാണ് ചിത്രം ആഗോള ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയത്.
 
വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് പെട്ടെന്ന് മാസ് ട്രാക്കിലേക്ക് പോകുന്ന ബാഷയെ ഓര്‍മിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശിവ് രാജ് കുമാറും കൂടി എത്തുന്നതോടെ തിയേറ്ററിന് തന്നെ തീപിടിക്കികയാണ്. രജനീകാന്തിന് പുറമെ ഈ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന്റെ കളക്ഷനില്‍ വലിയ കാരണമായിട്ടുണ്ട്. നേരത്തെ ശിവകാര്‍ത്തികേയന്‍ ചിത്രമായ ഡോക്ടറിലൂടെ സംവിധായകനെന്ന നിലയില്‍ നെല്‍സണ്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ജയ്‌ലര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുമുന്നേറുമ്പോള്‍ തമിഴകത്തെ ഏറ്റവും വിലയേറിയ സംവിധായകരുടെ പട്ടികയിലേക്കാണ് നെല്‍സണ്‍ നടന്നടുക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്ന അങ്കിൾമാരാണ് എനിക്കെതിരെ ആരോപണങ്ങൾ പറയുന്നത്: ശ്രീനാഥ് ഭാസി