HBD Mohanlal: ദൃശ്യം 3ൽ ലാലേട്ടൻ തിരികൊളുത്തും, പിന്നാലെ തരുൺമൂർത്തി, ദിലീഷ് പോത്തൻ, പ്രിയദർശൻ ചിത്രങ്ങൾ
ദൃശ്യം 3 ഇന്ന് തിയേറ്ററുകളിലെത്തുമ്പോള്‍ മോഹന്‍ലാല്‍ മറ്റൊരു പിറന്നാള്‍ ആഘോഷത്തിലാണ്.
Publish Date: Thu, 21 May 2026 (12:18 IST)
Updated Date: Thu, 21 May 2026 (12:09 IST)
ദൃശ്യം 3 ഇന്ന് തിയേറ്ററുകളിലെത്തുമ്പോള്‍ മോഹന്‍ലാല്‍ മറ്റൊരു പിറന്നാള്‍ ആഘോഷത്തിലാണ്. മോഹന്‍ലാല്‍ 66 വയസ്സിലേക്ക് കടക്കുകയാണെന്നത് മലയാളികളില്‍ പലര്‍ക്കും അവിശ്വസനീയതയാകും. വര്‍ഷങ്ങളായി മലയാളിയെ രസിപ്പിക്കുന്ന ലാലേട്ടനെ ഒരു കാലത്തും മലയാളികള്‍ക്ക് മടുത്തിട്ടില്ല. മെയ് 21ന് ദൃശ്യം റിലീസോടെ സിനിമാ കരിയറിലെ മറ്റൊരു ഇന്നിങ്ങ്സിന് കൂടി മോഹന്‍ലാല്‍ തുടക്കമിടുകയാണ്. വരാനിരിക്കുന്ന സിനിമകളാണ് ഇങ്ങനെ പറയാനുള്ള പ്രധാനകാരണം.
കാലങ്ങളായി മലയാളികള്‍ക്ക് മികച്ച വിജയങ്ങള്‍ സമ്മാനിക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായി മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ മോഹന്‍ലാലിന് പലപ്പോഴും കഴിഞ്ഞിട്ടില്ല. യുവ സംവിധായകര്‍ക്ക് മോഹന്‍ലാല്‍ കാര്യമായ അവസരങ്ങള്‍ നല്‍കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ പതിവാണ്. എന്നാല്‍ ദൃശ്യം 3യ്ക്ക് ശേഷം ദിലീഷ് പോത്തന് ചിത്രമടക്കം ഒരുപിടി മികച്ച ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി വരാനുള്ളത്.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ആക്ഷനോ കോമഡിയ്ക്കോ അല്ല സംഗീതത്തിന് പ്രാധാന്യമുള്ളതാകും സിനിമയെന്നാണ് സൂചന. പ്രിയദര്‍ശന്റെ നൂറാം സിനിമയായിരിക്കും ഇത്. ഇത് കൂടാതെ തുടരും എന്ന വന്‍ വിജയത്തിന് ശേഷം തരുണ്മൂര്ത്തിക്കൊപ്പമുള്ള അതിമനോഹരവും റിലീസിനായി കാത്തിരിക്കുന്നുണ്ട്. മോഹന്‍ലാല്‍ പോലീസ് വേഷത്തിലെത്തുന്ന സിനിമയില്‍ മീരാ ജാസ്മിനാണ് നായികയാവുന്നത്.
മലയാളത്തില്‍ സംവിധായകനായി മികവറിയിച്ച ദിലീഷ് പോത്തനൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയും അണിയറയിലുണ്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക