Webdunia - Bharat's app for daily news and videos

Install App

'നീ ബ്രാഹ്മിൺ ആണ്, നിങ്ങൾ തമ്മിൽ ചേരില്ല'; സുരേഷേട്ടനുമായുള്ള കല്യാണം മമ്മൂക്ക എതിർത്തതിനെ കുറിച്ച് മേനക

മലയാളത്തിന് പുറമെ തമിഴിലും മേനക സ്ഥിര സാന്നിധ്യമായിരുന്നു.

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (09:35 IST)
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് മേനക. മലയാളത്തിന് പുറമെ തമിഴിലും മേനക സ്ഥിര സാന്നിധ്യമായിരുന്നു. നിർമ്മാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. മേനകയുടേയും സുരേഷ് കുമാറിന്റേയും വിവാഹത്തിന് മമ്മൂട്ടി എതിരായിരുന്നുവെന്ന് ഒരിക്കൽ മേനക പറഞ്ഞിട്ടുണ്ട്. 
 
സുരേഷുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറാൻ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടുവെന്നാണ് മേനക പറഞ്ഞത്. ഒരിക്കൽ അമൃത ടിവിയിലെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ആ സംഭവത്തെക്കുറിച്ച് മേനക സംസാരിച്ചത്. തന്റേയും സുരേഷ് കുമാറിന്റേയും പശ്ചാത്തലം തീർത്തും വ്യത്യസ്തമാണെന്നതാണ് മമ്മൂട്ടി ആ ബന്ധത്തെ എതിർക്കാൻ കാരണമെന്നാണ് മേനക പറഞ്ഞത്.
 
''ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം. ആ സമയം ഞങ്ങൾ കടുത്ത പ്രണയത്തിലായിരുന്നു. അന്ന് മൊബൈലൊന്നുമില്ല. ക്ലൈമാക്‌സ് ചിത്രീകരണം നടക്കുകയാണ്. റിഹേഴ്‌സലിനിടെ റിസപ്ഷനിൽ നിന്നും ഫോൺ വന്നിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാവരും പൊക്കോളാൻ പറഞ്ഞു. അവർക്കെല്ലാം അറിയാം. പോയി ഫോണെടുക്കുമ്പോൾ പറഞ്ഞത് ഞാൻ മൂകാംബികയിൽ പോവുകയാണ്, നാല് ദിവസം കഴിഞ്ഞേ വരൂ, വിളിച്ചില്ലെന്ന് കരുതി വിഷമിക്കരുത് എന്നാണ്. ശരി ചേട്ടാ എന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു'' മേനക പറയുന്നു.
 
''മുകളിൽ ചെല്ലുമ്പോൾ മമ്മൂക്ക കിടക്കുകയാണ്. അവൻ ആയിരിക്കുമല്ലേ? എന്ന് ചോദിച്ചു. നിങ്ങൾക്കെന്താണ് എന്ന് ഞാൻ ചോദിച്ചു. കൊച്ചേ ഞാനൊരു കാര്യം പറയാം, നീ ബ്രാഹ്മിൺ കുടുംബമാണ്. നിങ്ങളുടെ രീതി വേറെയാണ്. അവനെ എനിക്കറിയാം. എനിക്ക് അറിയാവുന്ന കുടുംബമാണ്. നിങ്ങൾ തമ്മിൽ ഒരിക്കലും ചേരില്ല. നിന്റെ നന്മയ്ക്കും അവന്റെ നന്മയ്ക്കും വേണ്ടിയാണിത് പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഗ്ലിസറിനിട് നമുക്ക് ഡയലോഗ് പറഞ്ഞിട്ട് ചാകാം, എന്നിട്ടാകാം ബാക്കിയെന്ന് ഞാൻ പറഞ്ഞു'' എന്നും മേനക പറയുന്നു.
 
നല്ലതിന് വേണ്ടിയാണ് പറയുന്നത്, സീരിയസായിട്ട് പറയുന്നതാണെന്നൊക്കെ മമ്മൂക്ക പറഞ്ഞു. ഭയങ്കര സ്‌നേഹമായിട്ടാണ് പറയുന്നത്. ഞങ്ങൾ നന്നായി ജീവിച്ച് കാണിക്കും, പോരെ എന്ന് ഞാൻ തിരിച്ചു പോയി. ഇപ്പോൾ മമ്മൂക്ക വളരെ സന്തുഷ്ടനാണ്. അവൾ എന്നെ വെല്ലുവിളിച്ചതാണെന്ന് സുരേഷേട്ടനോട് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ അവൾ സാധിച്ചു കാണിച്ചു തന്നുവെന്ന് പറഞ്ഞതായി സുരേഷേട്ടൻ പറഞ്ഞുവെന്നും താരം ഓർക്കുന്നുണ്ട്.
 
1987 ലാണ് മേനകയും സുരേഷും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല; ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയത് വേണ്ടത്ര പഠനം ഇല്ലാതെയെന്ന് കെഎന്‍ ബാലഗോപാല്‍

രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍; മില്‍മയുടെ ഒരു ലിറ്റര്‍ നെയ്യിന് 45 രൂപ കുറയും, നിരക്ക് രണ്ട് സ്ലാബുകളില്‍ മാത്രം

Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

7 യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചു, നൊബേലിന് അർഹനെന്ന് ആവർത്തിച്ച് ട്രംപ്

സംസ്ഥാനത്ത് നാളെ ശക്തമായ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments