Publish Date: Wed, 23 Feb 2022 (12:13 IST)
Updated Date: Wed, 23 Feb 2022 (12:16 IST)
'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' ഫെബ്രുവരി 18ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. അത് ഫെബ്രുവരി 25 ലേക്ക് മാറ്റിയിരുന്നു. റിലീസിന് ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബുക്കിംഗ് ആരംഭിച്ചെന്ന് നിര്‍മ്മാതാക്കള്‍.
ഈയടുത്തായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇരട്ട സഹോദരന്മാരായ ആന്റോ ജോസ് പെരേര, അബി എന്നിവരാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം.
ഗായത്രി അശോകാണ് നായിക.രണ്‍ജി പണിക്കര്‍, തരികിട സാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ ആര് അനൂപ്
Publish Date: Wed, 23 Feb 2022 (12:13 IST)
Updated Date: Wed, 23 Feb 2022 (12:16 IST)