Publish Date: Sat, 14 Nov 2020 (19:16 IST)
Updated Date: Sat, 14 Nov 2020 (19:17 IST)
മാസ്റ്റർ ടീസറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമായി. ടീസർ സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങി. ഒരു വിജയ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാഘടകങ്ങളുമുള്ള ചിത്രമായിരിക്കും ഇതെന്ന് ബോധ്യപ്പെടുത്തുന്നതാണ് ടീസര്‍. വിജയ്ക്കൊപ്പം തന്നെ നിറഞുനില്‍ക്കുന്ന വില്ലന്‍ കഥാപാത്രമായി വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ടീസറിലും വിജയ് സേതുപതിക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ്-വിജയ് സേതുപതി ടീം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാൽ ആരാധകർ ആവേശത്തിലാണ്.
ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ എന്നിവരാണ് നായികമാര്‍. ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി കിഷൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു.
സുബിന് ജോഷി
Publish Date: Sat, 14 Nov 2020 (19:16 IST)
Updated Date: Sat, 14 Nov 2020 (19:17 IST)