ജയറാം - വിജയ് സേതുപതി ചിത്രം 'മാർക്കോണി മത്തായി' തെലുങ്കിലേക്ക് !

കെ ആര്‍ അനൂപ്
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (20:29 IST)
വിജയ് സേതുപതി - ജയറാം കൂട്ടുകെട്ടിൽ പിറന്ന മാർക്കോണി മത്തായി തെലുങ്കിലേക്ക്. മൊഴിമാറ്റം ചിത്രമായാണ് തെലുങ്കില്‍ റിലീസ് ചെയ്യുന്നത്.  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്‍ ശ്രീവിഷ്ണു പുറത്തു വിട്ടു. 'റേഡിയോ മാധവ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. റേഡിയോയെ സ്നേഹിച്ച മത്തായി ജയറാം എത്തിയപ്പോൾ വിജയ് സേതുപതി തൻറെ പേരിൽ തന്നെയാണ് സിനിമയിൽ അഭിനയിച്ചത്.
 
ഗണ്ടേപുഡി സീനുവാണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. തിരക്കഥയും ഗാനരചനയും ഒരുക്കുന്നത് ഭാഗ്യശ്രീയാണ്.
 
സനിൽ സംവിധാനം ചെയ്ത ചിത്രം 2019 ജൂലൈ 12ന് തിയറ്ററുകളിലെത്തിയത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആത്മീയ രാജനായിരുന്നു നായിക. അജു വര്‍ഗീസ്, നരേന്‍, സിദ്ധാര്‍ത്ഥ് ശിവ, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക്!

അടുത്ത ലേഖനം
Show comments