Publish Date: Wed, 10 Nov 2021 (11:21 IST)
Updated Date: Wed, 10 Nov 2021 (11:23 IST)
മരക്കാര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 150 തിയറ്ററുകളുടെ കൂട്ടായ്മ നിര്‍മ്മാതാക്കളുമായി സംസാരിച്ചുതുടങ്ങി എന്നാണ് കേള്‍ക്കുന്നത്. ആദ്യം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഒടിടി റിലീസിന് എത്തും.
42 ദിവസം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും സാധാരണ സിനിമ ഒടിടിയില്‍ എത്തുക. ഇപ്പോള്‍ ഒടിടി കരാര്‍ ഭേദഗതി വരുത്തിയാണ് മരക്കാര്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിവരം.
വീണ്ടും തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.