Publish Date: Thu, 18 Nov 2021 (14:43 IST)
Updated Date: Thu, 18 Nov 2021 (14:46 IST)
ഡിസംബര്‍ രണ്ടിനായി കാത്തിരിക്കുകയാണ് ഓരോ മോഹന്‍ലാല്‍ ആരാധകരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഇനി 14 ദിവസങ്ങള്‍ മാത്രം. അതായത് രണ്ടാഴ്ചകള്‍.
മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലായാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.കേരളത്തില്‍ ഇതിനോടകം അറുനൂറോളം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയിരത്തോളം ഫാന്‍സ് ഷോകള്‍ ആദ്യദിനം ഉണ്ടാകാം.രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.