മമ്മൂട്ടിയുടെ കളങ്കാവൽ ഉടനെ എത്തില്ല?

ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നീ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്.

നിഹാരിക കെ.എസ്
ഞായര്‍, 8 ജൂണ്‍ 2025 (10:10 IST)
മമ്മൂട്ടിയുടെ കരിയറിലെ സുവർണ കാലഘട്ടങ്ങളിലൊന്നാണ് 2022 മുതൽ 2024 വരെ. നൻപകൽ നേരത്ത് മയക്കം, റോർഷക്ക്, കണ്ണൂർ സ്‌ക്വാഡ്, കാതൽ ദി കോർ, ഭ്രമയുഗം, തുടങ്ങി ഒരുപിടി ഗംഭീര ചിത്രങ്ങൾ മെഗാസ്റ്റാർ സിനിമാപ്രേമികൾക്കായി സമ്മാനിച്ചു. ആ തിരഞ്ഞെടുപ്പ് 2025 ലും പ്രേക്ഷകർ പ്രതീക്ഷിച്ചു. എന്നാൽ, 2025 ൽ കാര്യങ്ങൾ മാറി മറിഞ്ഞു. ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നീ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. രണ്ടിനും തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
 
മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ ഇനി കളങ്കാവൽ എന്ന ചിത്രത്തിലാണ്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ഉടൻ റിലീസ് ആകില്ല. ജൂണിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം റിലീസ് ആവാൻ ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപോർട്ടുകൾ. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ബാനറായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവൽ ജൂണിൽ തീയറ്ററുകളിൽ ഏതുമെന്നാണ് ആദ്യം കേട്ടിരുന്നത്. 
 
പക്ഷെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമയുടെ റിലീസ് ഇനിയും വൈകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം, ഓഗസ്റ്റ് റിലീസായി തീയറ്ററിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ ഇപ്പോൾ തരുന്ന റിപോർട്ടുകൾ. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും ടീസറും അടക്കമുള്ള പുതിയ അപ്‌ഡേറ്റുകൾ ഉടനെ തന്നെ മമ്മൂട്ടിയും ടീമും പുറത്തു വിടാൻ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments