Mammootty in Lokah: മരണമില്ലാത്ത ലോകത്തിന്റെ ഉടയോന്‍ മമ്മൂട്ടി തന്നെ; ലോകഃയിലെ സസ്‌പെന്‍സ് വെളിപ്പെടുത്തി ദുല്‍ഖര്‍

ടൊവിനോ തോമസ് ആയിരിക്കും ചാപ്റ്റര്‍ 2 ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ദുല്‍ഖര്‍ സല്‍മാനൊപ്പം മമ്മൂട്ടിയും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് വിവരം

രേണുക വേണു
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (16:24 IST)
Moothon Lokah Chapter 1

Mammootty in Lokah: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയിലെ മൂത്തോന്‍ എന്ന കഥാപാത്രം മമ്മൂട്ടി തന്നെയെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ജന്മദിനമായ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
 
ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തെ റിവീല്‍ ചെയ്തിട്ടില്ല. അധികാരദണ്ഡുമായി ഒരാള്‍ ഇരിക്കുന്നത് മാത്രമാണ് കാണിക്കുന്നത്. ഒരു ഡയലോഗ് മാത്രമാണ് ഈ കഥാപാത്രത്തിനു ചന്ദ്രയില്‍ ഉള്ളത്. ഈ ഡയലോഗില്‍ നിന്നുതന്നെ അത് മമ്മൂട്ടിയാണെന്ന് വെളിവാക്കപ്പെടുന്നുണ്ടെങ്കിലും ലോകഃ ടീം ആദ്യമായാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ചന്ദ്ര അടക്കമുള്ള കുലത്തിന്റെ നേതാവ് എന്ന നിലയിലാണ് ചിത്രത്തില്‍ മൂത്തോനെ അവതരിപ്പിച്ചിരിക്കുന്നത്. 


മൂത്തോന്‍ മമ്മൂട്ടിയാണെന്ന് വെളിപ്പെട്ടതോടെ ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടൊവിനോ തോമസ് ആയിരിക്കും ചാപ്റ്റര്‍ 2 ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ദുല്‍ഖര്‍ സല്‍മാനൊപ്പം മമ്മൂട്ടിയും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ലോകഃ ചാപ്റ്റര്‍ 2. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട നേരിടു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

അടുത്ത ലേഖനം
Show comments