Publish Date: Tue, 17 May 2022 (11:04 IST)
Updated Date: Tue, 17 May 2022 (11:06 IST)
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങും എന്നാണ് കേള്‍ക്കുന്നത്. സൗത്ത് ഇന്ത്യയിലെ വന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന ബിഗ്ബജറ്റ് ചിത്രമാകും ഇത്. 30 കോടിയാളം രൂപ മുടക്കിയാണ് മെഗാസ്റ്റാര്‍ ചിത്രമൊരുങ്ങുന്നത്.
ഒരു മാസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം യാതാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്.
കേരളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും. സംവിധായകന്‍ മാത്രമല്ല സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയാണ് ബി ഉണ്ണികൃഷ്ണന്‍.