Publish Date: Thu, 04 Aug 2022 (12:52 IST)
Updated Date: Thu, 04 Aug 2022 (12:54 IST)
നടി മാളവിക മോഹനന്റെ 29-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സിനിമ സുഹൃത്തുക്കളും താരത്തിനെ രാവിലെ മുതലേ ആശംസകളുമായി എത്തി. 'പട്ടം പോലെ' എന്ന ചിത്രത്തില്‍ തുടങ്ങി വിജയുടെ മാസ്റ്റര്‍ വരെ എത്തി നില്‍ക്കുകയാണ് മാളവിക. നടിയെ കുറിച്ച് കൂടുതല്‍ അറിയാം.
ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശി ആണെങ്കിലും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. അവിടെ തന്നെയായിരുന്നു പഠിച്ചതും. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് എടുത്തത്.
നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു.