ഉറക്കമില്ലാതെ ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക്, ആ നടനെ കണ്ടതും എല്ലാ ക്ഷീണവും മാറി: മാളവിക

നിഹാരിക കെ.എസ്
വ്യാഴം, 19 ജൂണ്‍ 2025 (10:35 IST)
മലയാളത്തിലും തെലുങ്കിലും അടുപ്പിച്ച് സിനിമകൾ ചെയ്യുന്ന തിരക്കിലാണ് നടി മാളവിക മോഹനൻ. മലയാളത്തിൽ മോഹൻലാലിന്റെ നായികയാണെങ്കിൽ തെലുങ്കിൽ പ്രഭാസിന്റെ നായികയാണ് മാളവിക. സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വത്തിന്റെ സെറ്റിൽ നിന്നും മാളവിക നേരെ ചെല്ലുന്നത് രാജാസാബ് എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റിലേക്കാണ്. ഇപ്പോഴിതാ ദി രാജാസാബ് സിനിമയുടെ സെറ്റിൽവെച്ച് പ്രഭാസിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് മാളവിക.
 
'രാജാസാബ് സിനിമയുടെ ആവേശത്തിലാണ് ഞങ്ങൾ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളിൽ ഒന്ന്, ഞങ്ങളുടെ സിനിമയുടെ സെറ്റിൽ വെച്ച് പ്രഭാസ് സാറിനെ ആദ്യമായി കണ്ടപ്പോഴാണ്. ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു, ഉറക്കമില്ലാതെ ഹൈദരാബാദിലേക്ക് യാത്ര ചെയ്തിരുന്നു, വളരെ ക്ഷീണിതയായിരുന്നു, പക്ഷേ പ്രഭാസ് സാറിനെ കണ്ട നിമിഷം ഞാൻ ഉണർന്നു! അദ്ദേഹം വളരെ സ്നേഹത്തോടെയാണ് സ്വാഗതം ചെയ്തു. അദ്ദേഹം നന്നായി സംസാരിക്കുകയും ചെയ്തു,' മാളവിക മോഹനൻ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പ്രഭാസിന്റെ ആദ്യമായി കണ്ട അനുഭവം മാളവിക പങ്കുവെച്ചത്.
 
അതേസമയം, 'കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമ ഡിസംബർ അഞ്ചിന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ സ്വര്‍ണ്ണ പീഠത്തില്‍ ആചാരങ്ങള്‍, ഭക്തരില്‍ നിന്ന് പണം തട്ടിയെടുത്തു; ശബരിമല ദ്വാരപാലക സ്വര്‍ണ്ണപീഠ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മധ്യേഷ്യയിൽ ഞങ്ങളൊരു നിർണായക നീക്കത്തിന് ഒരുങ്ങുകയാണ്, ട്രംപ് നൽകിയ സൂചന ഗാസയെ പറ്റിയോ?, സോഷ്യൽ മീഡിയയിൽ ചർച്ച

ആൾക്കൂട്ടം വരുമ്പോൾ നേതാക്കൾ സമയനിഷ്ട പുലർത്തണം: ഉദയനിധി സ്റ്റാലിൻ

ട്രംപ് 100 ശതമാനം താരിഫ് കൊണ്ടുവന്നാൽ ചൈനയുടെ പണി തീരും, ഇന്ത്യയും ചൈനയും ചേർന്ന് തൊഴിലും പണവും തട്ടിയെടുക്കുന്നു: പീറ്റർ നവാരോ

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments