Publish Date: Mon, 27 Dec 2021 (17:11 IST)
Updated Date: Mon, 27 Dec 2021 (17:13 IST)
പുഷ്പ റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുകയാണ്. തിയറ്ററുകളില്‍ തന്നെ പ്രദര്‍ശനം തുടരുന്ന സിനിമയുടെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ തന്നെയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. അച്ഛനെ കാണാനായി ഷൂട്ടിങ് സെറ്റില്‍ എത്തിയ മകളെ കാണാം.
ആദ്യത്തെ മൂന്നു ദിവസം കൊണ്ട് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 173 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. 196 കോടിയോളം രൂപ ഇതുവരെ 7 ദിവസം കൊണ്ട് പുഷ്പ നേടി എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.