ബിഗ് അനൗണ്‍സ്‌മെന്റ്..., 'മഹാന്‍' കിടിലന്‍ അപ്‌ഡേറ്റുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജനുവരി 2022 (14:27 IST)
വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഹാന്‍'.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്.വിക്രമിന്റെ 60-ാമത്തെ സിനിമ കൂടിയാണിത്. സിനിമയെക്കുറിച്ചുള്ള ബിഗ് അനോന്‍സ്‌മെന്റ് ഇന്ന് വൈകുന്നേരം 3 മണിക്ക് പുറത്തുവരുമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് അറിയിച്ചു.
 
സിനിമ ഒ.ടി.ടിയില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. റിലീസ് സംബന്ധിച്ച് വിവരം എന്തെങ്കിലും പുറത്തു വരാനാണ് സാധ്യത.
 
പ്രതികാരത്തിന്റെ കഥപറയുന്ന ആക്ഷന്‍ ഡ്രാമയാണ് മഹാന്‍.ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി.
 
സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു.ധ്രുവ് ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.വിക്രം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമെന്ന് കേള്‍ക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്ററായിട്ടാണ് പ്രത്യക്ഷപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെതന്യാഹു യുദ്ധക്കുറ്റവാളി, ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ്?, നീക്കവുമായി മംദാനി

അഭിപ്രായവ്യത്യാസം പാർട്ടിവേദിയിലാകാം, വ്യക്തിപരമായ അഭിപ്രായങ്ങൾ വേണ്ട, പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി

സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം

മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു

അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

അടുത്ത ലേഖനം
Show comments